Posts

നോക്കുകുത്തി

നോക്കുകുത്തികളുടെ ഗ്രാമത്തില്‍ എല്ലാം ശാന്തമായിരുന്നു. എല്ലാം സുന്ദരമായിരുന്നു. മുകളില്‍ ആകാശം താഴെ ഭൂമി. അവിടെയും ഇവിടെയും  അങ്ങനെയും ഇങ്ങനെയും നോക്കുകുത്തികള്‍! മഴയില്‍ നനഞ്ഞും വെയില്‍ചൂടില്‍ തപിച്ചും മഞ്ഞില്‍ നിശ്ചലരായും വസന്തം വന്നതറിയാതെയും നോക്കുകുത്തികള്‍. വല്ലപ്പോഴും പറന്നെത്തുന്ന പക്ഷികളോ ഇഴഞ്ഞെത്തുന്ന ഉരഗങ്ങളോ വഴിതെറ്റിയെത്തുന്ന മൃഗങ്ങളോ അവിടെ തങ്ങിയില്ല. മരക്കൊമ്പുകളിലും വഴിയോരങ്ങളിലും കുളക്കടവുകളിലും കൃഷിസ്ഥലങ്ങളിലും ഒറ്റയായോ കൂട്ടംകൂടിയോ നില്ക്കുന്ന കോമാളികളോ രുദ്രന്മാരോ ആയ നോക്കുകുത്തികളോട് വിശേഷിച്ചൊരു വികാരവും അവര്‍ക്കാര്‍ക്കും തോന്നിയിട്ടുണ്ടാവില്ല. മഴയിലും കാറ്റിലും അംഗഭംഗംവന്ന നോക്കുകുത്തികള്‍ പാറിക്കളിക്കുന്ന അവയവങ്ങളോടെ അവിടെയും ഇവിടെയും അങ്ങനെയും ഇങ്ങനെയും..... വല്ലപ്പോഴും വന്നുപോകുന്ന മനുഷ്യര്‍ വിളവെടുപ്പോ കൃഷിപ്പണിയോ കഴിഞ്ഞ് അന്തിയോടെ മടങ്ങിപ്പോയി. ചിലപ്പോള്‍ പുതിയൊരു നോക്കുകുത്തിയെ  പ്രതിഷ്ഠിച്ചു. ഒരു ദിവസം ഒരാള്‍ വന്നു. കൃഷിപ്പണിക്കല്ല. വഴിപോക്കനുമല്ല. അങ്ങനെ ഒരാള്‍ അതിനുമുമ്പ് വന്നിട്ടില്ല. മരക്കൊമ്പിലിരുന്ന ഒരു നോക്കുകുത്തിയോട് അയാള്‍ സംഭാഷണം തുടങ്ങി. നോക്കു

ഉറുമ്പ്

ദൈവത്തിന്‍റെ പുസ്തകശാലയിലൂടെ ഒരു ഉറുമ്പ് സായാഹ്നസവാരിക്കിറങ്ങി. പുസ്തകശാലയുടെ വൈവിദ്ധ്യവും വൈപുല്യവും ഏകാന്തതയുമൊന്നും ഉറുമ്പിന് അറിയില്ലായിരുന്നു. അന്നത്തെ യാത്ര  വിരസമായെന്ന വിലയിരുത്തലോടെ ഉറുമ്പ് മാളം പൂകി. മാളത്തിന്‍റെ മൂലയില്‍ വെളിച്ചത്തിന്‍റെ ഒരു ചില്ല ദീപ്തമായത് അന്നുമുതലാണ്. ഉറക്കത്തെ  സ്വപ്നങ്ങള്‍കൊണ്ട് പുതപ്പിക്കുമ്പോള്‍ പുതിയ ഒരുകൂട്ടം മിന്നാമിനുങ്ങുകളെന്ന്‍ ഉറുമ്പ് വെറുതെ പിറുപിറുത്തു. പിന്നെ ഉറങ്ങിപ്പോയി. വെളിച്ചത്തിന്‍റെ ആ ചില്ല എത്രയോകാലം  ഉറുമ്പിനും മാളത്തിനും കാവല്‍ നിന്നു. അതൊന്നും ആരും ശ്രദ്ധിച്ചില്ല. കാലങ്ങള്‍ കഴിഞ്ഞ് ഉറുമ്പ് മരിച്ചു. അതോടെ വെളിച്ചത്തിന്‍റെ ആ ചില്ല ഇല്ലാതായി. മാളത്തിലെ മറ്റുറുമ്പുകള്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. വറുതിക്കാലത്തിനുള്ള തയാറെടുപ്പിന്‍റെ തിടുക്കത്തിലായിരുന്നു അവര്‍.

ജലഘടികാരം

ജലഘടികാരങ്ങളുടെ വലിയൊരുദ്യാനമായിരുന്നു അത്. അയാള്‍ ആ ഉദ്യാനത്തിന്‍റെ സൂക്ഷിപ്പുകാരനും. പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലുമുള്ള ജലഘടികാരങ്ങള്‍. അവ സമയത്തെ അളന്നുകൊണ്ടിരുന്നു. ചാഞ്ഞും ചരിഞ്ഞും പൂത്തും  തളിര്‍ത്തും ചിരിച്ചും കരഞ്ഞും ഉദ്യാനത്തില്‍ അവ ജീവിച്ചു. 2 ഇളം മഞ്ഞുള്ള പ്രഭാതങ്ങളില്‍ ജലഘടികാരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അയാള്‍ വെറുതെ ചിന്തിക്കും. വെറും ചിന്തകള്‍. പല വേഗത്തില്‍ സ്പന്ദിക്കുന്ന ജലഘടികാരങ്ങള്‍  ഓര്‍മ്മയെയും മറവിയെയും ഒരുപോലെ സ്പര്‍ശിക്കും. മധ്യാഹ്നസൂര്യന്‍ ജലഘടികാരങ്ങളെ ബാഷ്പീകരിക്കുമ്പോള്‍ തുലനത വീണ്ടെടുക്കുവാന്‍ അയാള്‍ ജലഘടികാരങ്ങള്‍ക്ക്  തുണയാവും. ചിലപ്പോള്‍ അവയുടെ താളം മാറുന്നത് അയാള്‍ വിസ്മയത്തോടെ അറിയും. സായാഹ്നങ്ങളില്‍ ജലഘടികാരങ്ങളുടെ നീണ്ട നിഴലുകളില്‍ ചവിട്ടി അയാള്‍ നടക്കും. വിഷാദത്തിന്‍റെ സ്പന്ദനങ്ങള്‍ ഒന്ന് മറ്റൊന്നിനു മുകളില്‍ കലരുന്നതും മരങ്ങള്‍ ഇലപൊഴിക്കുന്നതും കാറ്റ് ചിലപ്പോള്‍ നിശ്ചലമാകുന്നതും ഈ നേരത്താണ്. രാവുകളില്‍  പലനിറമുള്ള വെളിച്ചം ഉദ്യാനത്തെ അലങ്കരിക്കുമ്പോള്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. അയാള്‍ അവരോട് ജലഘടികാരങ്ങളെക്കുറിച്ച് വിവരിക്കും. ഓരോ ഘടിക

കലണ്ടർ

പുതുവര്‍ഷം പിറന്നതറിയാതെ അവിടെയും ഇവിടെയും ചിലരൊക്കെ. കലണ്ടറുകള്‍ക്ക്  മെരുക്കാനാവാത്ത കാലം പോലെ ആകാശം പോലെ അവിടെയും ഇവിടെയും ചിലരൊക്കെ. അവള്‍ക്ക്  തുറക്കാന്‍ വാതിലില്ല. അടയ്ക്കാന്‍ ലജ്ജയുമില്ല. അടിവസ്ത്രമില്ലാത്ത പ്രണയവും പേറി അവിടെയും ഇവിടെയും അവളുണ്ട്. അവന്‍ തടവറയിലാണ്. അവിടെ കലണ്ടര്‍ മറിയുന്നത് ഉടമയുടെ ഔദാര്യം കൊണ്ടുമാത്രം. അപരിചിതമായ ഭാഷയില്‍  പാറാവുകാരന്‍ ചിരിക്കുമ്പോള്‍ അവന്‍ ഭാഷയില്ലാത്ത ലോകത്തെ സ്വപ്നം കാണുന്നു. കലണ്ടറുകളില്ലാത്തവര്‍ കലണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ കലണ്ടറുകള്‍ കണ്ടിട്ടില്ലാത്തവര്‍ കലണ്ടറുകളെ അറിയാത്തവര്‍ അങ്ങനെ ചിലരുണ്ട് അവിടെയും ഇവിടെയും. അദൃശ്യരും  അടയാളങ്ങളില്ലാത്തവരുമാണവര്‍ അവിടെയും ഇവിടെയും  അങ്ങനെയും ചിലരുണ്ട്. ........

പറന്നകലുന്ന ഡിസംബർ

പറന്നകലുകയാണ് ഡിസംബര്‍. കൊഴിയുകയാണ് ഒരില. വിരഹത്തിന്‍റെ മാസം. പ്രണയമുഗ്ദ്ധതയുടെ മാസം. സന്ധ്യകളുടെ മാസം. തണുത്ത രാവുകളുടെയും. ആകാശത്തിലൂടെ തനിയെ പറന്നുപോകുന്ന പക്ഷി. കരിയിലകള്‍ക്കിടയില്‍ മഞ്ചാടിക്കുരു തേടുന്ന കുട്ടി. ഊരിവച്ച ഒറ്റപ്പാദസരം. ഡിസംബര്‍. ധനുമാസത്തിനെ പാതിവഴിയില്‍ വെടിഞ്ഞ് മടങ്ങുമ്പോള്‍ ഉറയൂരിയ പാമ്പാണോ വിധുരകാമുകനാണോ മഞ്ഞില്‍ അദൃശ്യമായ താഴ്വരയാണോ ആരാണ് നീ? ഡിസംബര്‍! നിന്‍റെ തണുത്ത വിരലുകളില്‍ സ്പര്‍ശിക്കുമ്പോള്‍ സ്നേഹത്തിന്‍റെ ചില്ലപോലെ എവിടെയോ ഒരു മഴവില്ല് വിരിയുന്നു. മറ്റെല്ലാം മാഞ്ഞുപോകുന്നു. ഡിസംബര്‍ ഈ രാവില്‍ ഞാന്‍ നിന്നില്‍ ഉറങ്ങുന്നു. ഡിസംബര്‍......... ഡിസംബര്‍.......... ....

കവിത

കവിതകളുണ്ട്, എഴുതപ്പെടാത്തതും വായിക്കപ്പെടാത്തതുമായി. ആറ്റുവക്കിലും  നഗരാരവങ്ങള്‍ക്കിടയിലും ചിലപ്പോള്‍ അവയെ കണ്ടുമുട്ടും. എങ്ങിനെയോ വന്നെത്തുന്ന പഴയ പത്രക്കടലാസുകഷണത്തില്‍ കാറ്റിലെ കരിയിലകളില്‍ അങ്ങനെ പലേടത്തും അവയുണ്ടാവാം. പൂക്കൈതകള്‍ക്കിടയില്‍ പതുങ്ങിനില്‍ക്കുന്ന ഒരു കവിതയിലേക്ക്  ഒരിക്കല്‍ ഞാന്‍ പ്രവേശിച്ചു. കുറെനാള്‍ പിന്നെ എനിക്ക് കൈതപ്പൂവിന്‍റെ മണമായിരുന്നു. മറ്റുള്ളവരില്‍നിന്ന്‍  എന്നെ മറച്ചുപിടിക്കാന്‍ ഞാന്‍ എത്ര പാടുപെട്ടു. ചന്തയിലെ മീന്‍കാരിയില്‍നിന്ന്‍ തട്ടുകടയിലെ ചായക്കോപ്പയില്‍ നിന്ന്‍ പാഞ്ഞുപോകുന്ന വാഹനങ്ങളില്‍നിന്ന്‍ കൂട്ടമായി നടന്നുപോകുന്ന കുട്ടികളില്‍നിന്ന്‍ എവിടെ നിന്നെങ്കിലുമൊക്കെ എന്നിലെ സുഷിരങ്ങളിലൂടെ അവ ഉള്ളിലേക്ക് കടക്കും. പിന്നെ പനിപിടിച്ച ദിനങ്ങളായിരിക്കും. പാതിവെന്ത ഭക്ഷണത്തിലൂടെ പാപങ്ങളിലൂടെ ദഹനക്കേടിലൂടെ ഓക്കാനത്തിലൂടെ പാതിബോധവുമായി  ഞാനങ്ങനെ കടന്നുപോകും. സര്‍പ്പദംശനമായി എന്നിലേക്ക്‌ കടന്ന  കവിതയിലെ വിഷം ഒരുവശം തളര്‍ത്തിയ  ഒരാളാണ് ഞാന്‍. ഭൂമിയെപ്പോലെ അല്ലേ? ഭൂമിയുടെ ഒരുവശത്ത്‌ രാവല്ലേ! എഴുതപ്പെടാത്ത കവിതകള്‍ സത്യത്തില്‍ എല്ലായിടത്തുമുണ്ട്. നാമത് വായിച്ചാല്‍

ലിംഗാതീതം

പെണ്ണിന്‍റെയും ആണിന്‍റെയും അടയാളങ്ങള്‍ പതിഞ്ഞ ശരീരവുമായി ലിംഗാതീത/തന്‍ ദേവാലയത്തില്‍ എത്തി, ആണിപ്പാടുകള്‍ പതിഞ്ഞ ശരീരത്തിലെ ചോരപ്പാടുകണ്ട് പൂജാരി പറഞ്ഞു: അകത്തു പ്രവേശിക്കരുത്. എല്ലാം മലിനമാകും. പിന്നീട് പുരുഷവേഷമണിഞ്ഞ്‌ ദേവനെത്തേടി ചെന്നപ്പോള്‍ വിഗ്രഹത്തിലെ പൂമാലകള്‍ പെട്ടെന്ന് വാടി. ദേവനാണോ അതോ താനാണോ കുഴപ്പം ചെയ്യുന്നതെന്നോര്‍ത്ത് ലിംഗാതീതന്‍ പ്രദക്ഷിണവഴികളിലൂടെ ഭ്രമണം ചെയ്തു. അതേ വേഷത്തില്‍  ദേവിയുടെ അരികില്‍ ചെന്നപ്പോള്‍ ശ്രീകോവിലിലെ വാതില്‍ അടഞ്ഞു. ദീപങ്ങള്‍ അണഞ്ഞു. എന്താണിങ്ങനെ എന്ന ചോദ്യവുമായി അമ്പലച്ചുവരുകളില്‍ തൊടാതെ ലിംഗാതീതന്‍ മടങ്ങിപ്പോയി. സ്തീവേഷത്തില്‍ ചെന്നപ്പോള്‍ ദേവസാന്നിധ്യത്തില്‍ ലിംഗാതീതയുടെ ഉടയാടകള്‍ അലിഞ്ഞുപോയി. ചുറ്റുമുണ്ടായിരുന്ന ഭക്തര്‍ അദൃശ്യരായി. ദേവസന്നിധിയിലെ ഏകാന്തതയില്‍ പരിഭ്രമിച്ച് ലിംഗാതീത തിരിച്ചുപോയി. ദേവിക്കരികില്‍ എത്തിയപ്പോള്‍ ലിംഗാതീതയുടെ വസ്ത്രങ്ങള്ക്ക്  തീപിടിച്ചു. അഗ്നിവസ്ത്രങ്ങളോടെ  ലിംഗാതീത പ്രാര്‍ഥിച്ചു. പൊള്ളലേറ്റ ശരീരവുമായി മടങ്ങി. നഗ്നയായി സ്വന്തം ശയ്യയിലിരുന്ന്‍ ലിംഗാതീത/തന്‍ ഡയറിക്കുറിപ്പുകള്‍ എഴുതി. അക്ഷരങ്ങള്‍ തെളിഞ്ഞില്ല. എങ്കിലും അ