ബുധസംക്രമം 1
മഞ്ഞ് മൂടിയ ബാല്യകാലപ്രഭാതങ്ങളിലൂടെ സൂര്യരശ്മികള്‍ ശാന്തമായി പടരുന്നത് ഒന്ന് ഓര്‍ത്തുനോക്കൂ.എത്ര ആഹ്ലാദകരം!മരച്ചില്ലകളിലെ കാറ്റ്.ക്ഷേത്രങ്ങളിലെ സംഗീതം.പക്ഷികളുടെ പാട്ട്. ഹരിതഭംഗി നിറഞ്ഞൊഴുകുന്ന നെല്‍പ്പാടങ്ങള്‍ബാല്യകാലപ്രഭാതങ്ങള്‍ അങ്ങനെയൊക്കെയാണ്‍
മഞ്ഞിലൂടെ നടക്കുമ്പോള്‍ ഇപ്പോഴും ചിലപ്പോള്‍,എനിക്ക് ബാല്യകാലത്തെ ഓര്‍മവരാറുണ്ട്. അതാവണം ഞാന്‍ ഈ ഖണ്ഡത്തിന്ന് ഹേമന്തമെന്ന് പേരിട്ടത്.മഞ്ഞിന്റെ പാളികള്‍ വളരെപ്പെട്ടെന്ന് അലിഞ്ഞുമാറുന്നു.സൂര്യരശ്മികള്‍ ശക്തിയാര്‍ജിക്കുന്നു. എല്ലാത്തിനും മുകളില്‍ സന്ദിഗ്ധതയുടെ വിഭ്രമിക്കുന്ന ഭംഗി വിന്യസിതമായിരിക്കുന്നു.മഞ്ഞിന്‍പാളികള്‍ക്കപ്പുറം ഓരോന്നും അതാതിന്റെ കേവലരൂപമായി പ്രത്യക്ഷീഭവിക്കുന്നു.പഴയൊരോര്‍മ്മപോലെ പുല്‍ത്തലപ്പില്‍ തങ്ങിനില്‍ക്കുന്ന ഒരു ഹിമകണം.ആ ഹിമകണത്തില്‍ സൂര്യരശ്മി ചാര്‍ത്തുന്ന ചെറുനക്ഷത്രം. മഞ്ഞിന്റെ പഴയ വഴികളിലൂടെ നടക്കുമ്പോള്‍ എന്തെന്തു കാഴ്ചകള്‍!ഓരോന്നും അവ്യക്തം. എങ്കിലും അവ അവ്യക്തവുമല്ല.സ്വപ്നങ്ങളുടെ പുതപ്പും പുതച്ച് കാലത്തിന്റെ ഓരത്ത്, ബാല്യത്തിന്റെ വിരലുകളില്‍ വിരല്‍കോര്‍ത്ത്, മഞ്ഞുകാലം ക...