ബുധസംക്രമം 3
ബുധസംക്രമം 3 സ്ത്രീ/ പുരുഷന് ഒരാളിന്റെ ലിംഗബോധത്തെക്കുറിച്ചാണല്ലോ ചിന്തിക്കുവാനാരംഭിച്ചത്. പറഞ്ഞുവന്നപ്പോള്‍ ഓര്‍മകളിലേക്ക് വഴുതിപ്പോയി.ശാസ്ത്രീയമായി സംഗതികള്‍ എന്തുതന്നെയും ആയിക്കൊള്ളട്ടെ, നമുക്ക് നമ്മുടെ ജീവിതത്തെ ചുറ്റിപ്പിണയുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാം.എപ്പോഴാണ്‍ നാം നമ്മുടെ ലിംഗസംബന്ധിയായ വസ്തുതയെ സൂചിപ്പിക്കുന്ന ആ അവയവത്തെ ആദ്യമായി അറിഞ്ഞത്? തണുപ്പുനിറഞ്ഞ ഒരു പ്രഭാതത്തില്‍ കിണറ്റുകരയിലെ കുളിക്കിടയിലോ? കുളത്തില്‍നിന്ന് മുങ്ങിനിവര്‍ന്ന് ശരീരത്തില്‍ സോപ്പുതേക്കുമ്പോള്‍ അവ്യക്തമായിത്തെളിഞ്ഞ ഒരു ഓര്‍മയിലോ? എങ്കില്‍ ആ ഓര്‍മയില്‍ ഒരു ബാല്യകാലസഖി/സഖാവ് ഉണ്ടായിരിക്കണമല്ലോ?ആ അവയവത്തിന്റെ പരിസരത്തിലെവിടെയെങ്കിലും തന്നെയായിരുന്നുവോ ലിംഗബോധത്തെക്കുറിച്ചുള്ള ആദ്യത്തെ തളിരുകള്‍ വിടര്‍ന്നത്?അതോ അമ്മയുടെ താരാട്ടിന്റെ വരികളിലോ?ഉറക്കത്തിനും ഉണര്‍വിനുമിടയിലുള്ള ജീവന്റെ ആദ്യത്തെ നാളുകളില്‍ താരാട്ടിന്റെ താളത്തിലുറങ്ങുന്ന ഒരു കുട്ടി. അതിന്റെ കാതില്‍ വീണവാക്കുകളില്‍ ലിംഗബോധത്തിന്റെ ആദ്യത്തെ മുള ഉണ്ടായിരുന്നിരിക്കാം.ചിലപ്പോള്‍ അതിനും മുമ്പ്...കുട്ടി ഭ്രൂണാവസ്ഥയില്‍ തന്നെ വസ്തുതകള...