ബുധസംക്രമം 3
ബുധസംക്രമം 3
സ്ത്രീ/ പുരുഷന്
ഒരാളിന്റെ ലിംഗബോധത്തെക്കുറിച്ചാണല്ലോ ചിന്തിക്കുവാനാരംഭിച്ചത്. പറഞ്ഞുവന്നപ്പോള്‍ ഓര്‍മകളിലേക്ക് വഴുതിപ്പോയി.ശാസ്ത്രീയമായി സംഗതികള്‍ എന്തുതന്നെയും ആയിക്കൊള്ളട്ടെ, നമുക്ക് നമ്മുടെ ജീവിതത്തെ ചുറ്റിപ്പിണയുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാം.എപ്പോഴാണ്‍ നാം നമ്മുടെ ലിംഗസംബന്ധിയായ വസ്തുതയെ സൂചിപ്പിക്കുന്ന ആ അവയവത്തെ ആദ്യമായി അറിഞ്ഞത്? തണുപ്പുനിറഞ്ഞ ഒരു പ്രഭാതത്തില്‍ കിണറ്റുകരയിലെ കുളിക്കിടയിലോ? കുളത്തില്‍നിന്ന് മുങ്ങിനിവര്‍ന്ന് ശരീരത്തില്‍ സോപ്പുതേക്കുമ്പോള്‍ അവ്യക്തമായിത്തെളിഞ്ഞ ഒരു ഓര്‍മയിലോ? എങ്കില്‍ ആ ഓര്‍മയില്‍ ഒരു ബാല്യകാലസഖി/സഖാവ് ഉണ്ടായിരിക്കണമല്ലോ?ആ അവയവത്തിന്റെ പരിസരത്തിലെവിടെയെങ്കിലും തന്നെയായിരുന്നുവോ ലിംഗബോധത്തെക്കുറിച്ചുള്ള ആദ്യത്തെ തളിരുകള്‍ വിടര്‍ന്നത്?അതോ അമ്മയുടെ താരാട്ടിന്റെ വരികളിലോ?ഉറക്കത്തിനും ഉണര്‍വിനുമിടയിലുള്ള ജീവന്റെ ആദ്യത്തെ നാളുകളില്‍ താരാട്ടിന്റെ താളത്തിലുറങ്ങുന്ന ഒരു കുട്ടി. അതിന്റെ കാതില്‍ വീണവാക്കുകളില്‍ ലിംഗബോധത്തിന്റെ ആദ്യത്തെ മുള ഉണ്ടായിരുന്നിരിക്കാം.ചിലപ്പോള്‍ അതിനും മുമ്പ്...കുട്ടി ഭ്രൂണാവസ്ഥയില്‍ തന്നെ വസ്തുതകള്‍ ഗ്രഹിച്ചു തുടങ്ങുന്നതായി ആധുനീകശാസ്ത്രം പറയുന്നു.അഭിമന്യുവിന്റെ കഥ വെറും കഥയല്ല. കേവലമായ സത്യം മാത്രം.അപ്പോള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ ഒരു കുട്ടിയില്‍ ലിംഗബോധമുണ്ടായി എന്നുവന്നേക്കാം.അതെങ്ങനെ? അവന്റെ അല്ലെങ്കില്‍ അവളുടെ അമ്മയഛന്മാര്‍പോലും അറിയുന്നതിനുമുമ്പ് കുട്ടി അക്കാര്യം അറിയുമെന്നോ!ജനിക്കുന്നതിനുമുമ്പുതന്നെ കുട്ടിയുടെ മാതാപിതാക്കന്മാര്‍ക്ക് ഇന്ന് അതൊക്കെ അറിയാനാവും.അതിനുള്ള യന്ത്രസാമഗ്രികള്‍ പ്രിമറി ഹെല്‍ത്ത് സെന്ററുകളില്‍ പോലുമുണ്ട്.ഇതൊന്നുമില്ലാതെ തന്നെയും കുട്ടിക്ക് അവനെ/ അവളെക്കുറിച്ച് അറിയുവാനായെന്നുവരാം.കുട്ടിയുടെ ആദിബോധത്തിന്റെ തണലുകളില്‍.... അണ്ഡബീജസംയോജനത്തിന്റെ ആദ്യനിമിഷത്തില്‍തന്നെ. അപ്പോള്‍തന്നെ കുട്ടിയില്‍ ലിംഗബോധം ആരംഭിച്ചിരിക്കാം.ഭൗതികമായി അവന്റെ/ അവളുടെ ലിംഗബോധം വ്യതിരിക്തമാകുന്നതിനു മുമ്പുതന്നെ! പക്ഷേ അതൊക്കെ കാടുകയറിയ ഭാവനയുടെ അഭ്യാസമല്ലേ? ഒരു ജീവന്റെ തുടിപ്പിലെ ആദ്യാക്ഷരം അതിന്റെ ലിംഗബോധമാണോ? പാപപുണ്യങ്ങളെപ്പോലെയോ ജനിമൃതികളെപ്പോലെയോ സുഖദുഃഖങ്ങളെപ്പോലെയോ, അഗാധമായ ഒരടയാളമായി ജന്മത്തിന്റെ തുടക്കത്തില്‍തന്നെ.......ശരിയാവാം. ഒരാള്‍ പുരുഷനാണോ സ്ത്രീയാണോ എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. അത് ഒന്നിനും മറ്റൊന്നിനും ഇടയിലുള്ള അയാഥാര്‍ത്ഥ്യമായ ഒരു അതിര്‍വരമ്പുമാത്രം. സ്വപ്നം പോലെ മാഞ്ഞുപോകാവുന്ന ഒന്ന്. എപ്പോള്‍ വേണമെങ്കിലും മാറിമറിയാവുന്ന ഒന്ന്.പലകാര്യങ്ങളും ആത്യന്തികമായി അത്ര വലുതൊന്നുമല്ല. പക്ഷേ വലുതാണെന്ന് നമുക്ക് തോന്നുന്നു. അല്ലെങ്കില്‍ നാം അങ്ങിനെ കരുതുന്നു.ഒരാളിനു സ്വന്തം ലിംഗാവസ്ഥയെക്കുറിച്ചുള്ള ബോധം ഇത്തരത്തിലുള്ള ഒരു കാര്യം മാത്രം. സ്ത്രീയോ പുരുഷനോ എന്നതിനെക്കാള്‍ പ്രസക്തമായമറ്റുപലതുമുണ്ട്.ഏറ്റവും പ്രസക്തമായ കാര്യമെന്ത്?

Comments