Posts

Showing posts from 2007

ബുധസംക്രമം 3

ബുധസംക്രമം 3 സ്ത്രീ/ പുരുഷന് ‍ഒരാളിന്റെ ലിംഗബോധത്തെക്കുറിച്ചാണല്ലോ ചിന്തിക്കുവാനാരംഭിച്ചത്‌. പറഞ്ഞുവന്നപ്പോള്‍ ഓര്‍മകളിലേക്ക്‌ വഴുതിപ്പോയി.ശാസ്ത്രീയമായി സംഗതികള്‍ എന്തുതന്നെയും ആയിക്കൊള്ളട്ടെ, നമുക്ക്‌ നമ്മുടെ ജീവിതത്തെ ചുറ്റിപ്പിണയുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാം.എപ്പോഴാണ്‍ നാം നമ്മുടെ ലിംഗസംബന്ധിയായ വസ്തുതയെ സൂചിപ്പിക്കുന്ന ആ അവയവത്തെ ആദ്യമായി അറിഞ്ഞത്‌? തണുപ്പുനിറഞ്ഞ ഒരു പ്രഭാതത്തില്‍ കിണറ്റുകരയിലെ കുളിക്കിടയിലോ? കുളത്തില്‍നിന്ന് മുങ്ങിനിവര്‍ന്ന് ശരീരത്തില്‍ സോപ്പുതേക്കുമ്പോള്‍ അവ്യക്തമായിത്തെളിഞ്ഞ ഒരു ഓര്‍മയിലോ? എങ്കില്‍ ആ ഓര്‍മയില്‍ ഒരു ബാല്യകാലസഖി/സഖാവ്‌ ഉണ്ടായിരിക്കണമല്ലോ?ആ അവയവത്തിന്റെ പരിസരത്തിലെവിടെയെങ്കിലും തന്നെയായിരുന്നുവോ ലിംഗബോധത്തെക്കുറിച്ചുള്ള ആദ്യത്തെ തളിരുകള്‍ വിടര്‍ന്നത്‌?അതോ അമ്മയുടെ താരാട്ടിന്റെ വരികളിലോ?ഉറക്കത്തിനും ഉണര്‍വിനുമിടയിലുള്ള ജീവന്റെ ആദ്യത്തെ നാളുകളില്‍ താരാട്ടിന്റെ താളത്തിലുറങ്ങുന്ന ഒരു കുട്ടി. അതിന്റെ കാതില്‍ വീണവാക്കുകളില്‍ ലിംഗബോധത്തിന്റെ ആദ്യത്തെ മുള ഉണ്ടായിരുന്നിരിക്കാം.ചിലപ്പോള്‍ അതിനും മുമ്പ്‌...കുട്ടി ഭ്രൂണാവസ്ഥയില്‍ തന്നെ വസ്തുതകള...

ബുധസംക്രമം 2

ബുധസംക്രമം 2 ബോധം ഒരാളില്‍ ലിംഗബോധം ഉണ്ടാകുന്നത്‌ എപ്പോഴാണ്‍?താന്‍ പുരുഷനാണെന്ന അല്ലെങ്കില്‍ സ്ത്രീയാണെന്ന അറിവ്‌.തീരെ ചെറുപ്പത്തില്‍ തന്നെ ആ അറിവ്‌ ആരംഭിച്ചുവെന്നുവരാം.ചിലപ്പോള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ചുതന്നെ.ഒരാളിന്റെ ഓര്‍മകള്‍ ആരംഭിക്കുന്നത്‌ എവിടെ നിന്നാവാം? മറവിയുടെ ആരംഭം എവിടെയാവാം? ആദ്യത്തെ ഓര്‍മയെയാണോ അതോ മറ്റൊരോര്‍മയെയാണോ ആദ്യത്തെ മറവി മായ്ച്ചുകളയുന്നത്‌?ഒരു മനുഷ്യനില്‍ അവശേഷിക്കുന്നതെന്താണ്‍?ആദ്യത്തെ ഓര്‍മയോ അവസാനത്തെ ഓര്‍മയോ അതോ ആഴത്തില്‍ പതിഞ്ഞ മറ്റൊരോര്‍മയോ?എന്റെ അഛന്‍ മരണക്കിടക്കയില്‍ കിടന്ന് അര്‍ധബോധാവസ്തയില്‍ ചിലതൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു.അവ്യക്തമായി. ഏതോ ഒരു പുളിമരത്തെക്കുറിച്ച്‌. അതിനെ മുറിക്കാന്‍ പാടില്ലെന്ന ദൈന്യമായ അപേക്ഷ.ആ പുളിമരമേതെന്ന് എനിക്ക്‌ മനസ്സിലായില്ല.നിസ്സഹായനായി അഛന്‍ പറഞ്ഞു: " ആ പുളിമരം മുറിക്കരുത്‌. മുറിക്കുമോ?....."അഛന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അപേക്ഷിക്കുകയാണ്‍.അപ്പോള്‍ ആ പഴയ കണ്ണുകളില്‍ നീര്‍ത്തുള്ളികള്‍ ഉണ്ടായിരുന്നുവോയെന്ന് എനിക്ക്‌ സംശയമുണ്ട്‌.അഛനെ കാണാനെത്തിയ വല്യഛന്‍ അഛന്റെ അപേക്ഷ കേട്ട്‌ അമ്പരന്നു." നീ ആ പഴയ കാര...

ബുധസംക്രമത്തെപ്പറ്റി:

ബുധസംക്രമത്തെപ്പറ്റി:ലിംഗപരമായ അസ്തിരതയെന്ന ആശയത്തില്‍ ഊന്നിക്കൊണ്ട്‌ രചിച്ചിരിക്കുന്ന ഒരു നോവലാണു ബുധസംക്രമം. 4 ഭാഗങ്ങളിലെ 126 ചെറുഖണ്ഡങ്ങളിലൂടെ നോവല്‍ വിരചിതമായിരിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടുകാലമായി മലയാളത്തില്‍ ഉണ്ടായിട്ടുള്ള അര്‍ധവത്തായ മൗലികരചന എന്ന് ഡോ. വി. രാജകൃഷ്ണന്‍ നിസ്സംശയമായി അടയാളപ്പെടുത്തുന്ന ഈ നോവല്‍ നിമിഷജാലകത്തിലൂടെ വായിക്കുക.

ബുധസംക്രമം

1 മഞ്ഞ്‌ മൂടിയ ബാല്യകാലപ്രഭാതങ്ങളിലൂടെ സൂര്യരശ്മികള്‍ ശാന്തമായി പടരുന്നത്‌ ഒന്ന് ഓര്‍ത്തുനോക്കൂ.എത്ര ആഹ്ലാദകരം!മരച്ചില്ലകളിലെ കാറ്റ്‌.ക്ഷേത്രങ്ങളിലെ സംഗീതം.പക്ഷികളുടെ പാട്ട്‌. ഹരിതഭംഗി നിറഞ്ഞൊഴുകുന്ന നെല്‍പ്പാടങ്ങള്‍ബാല്യകാലപ്രഭാതങ്ങള്‍ അങ്ങനെയൊക്കെയാണ്‍ മഞ്ഞിലൂടെ നടക്കുമ്പോള്‍ ഇപ്പോഴും ചിലപ്പോള്‍,എനിക്ക്‌ ബാല്യകാലത്തെ ഓര്‍മവരാറുണ്ട്‌. അതാവണം ഞാന്‍ ഈ ഖണ്ഡത്തിന്ന് ഹേമന്തമെന്ന് പേരിട്ടത്‌.മഞ്ഞിന്റെ പാളികള്‍ വളരെപ്പെട്ടെന്ന് അലിഞ്ഞുമാറുന്നു.സൂര്യരശ്മികള്‍ ശക്തിയാര്‍ജിക്കുന്നു. എല്ലാത്തിനും മുകളില്‍ സന്ദിഗ്ധതയുടെ വിഭ്രമിക്കുന്ന ഭംഗി വിന്യസിതമായിരിക്കുന്നു.മഞ്ഞിന്‍പാളികള്‍ക്കപ്പുറം ഓരോന്നും അതാതിന്റെ കേവലരൂപമായി പ്രത്യക്ഷീഭവിക്കുന്നു.പഴയൊരോര്‍മ്മപോലെ പുല്‍ത്തലപ്പില്‍ തങ്ങിനില്‍ക്കുന്ന ഒരു ഹിമകണം.ആ ഹിമകണത്തില്‍ സൂര്യരശ്മി ചാര്‍ത്തുന്ന ചെറുനക്ഷത്രം. മഞ്ഞിന്റെ പഴയ വഴികളിലൂടെ നടക്കുമ്പോള്‍ എന്തെന്തു കാഴ്ചകള്‍!ഓരോന്നും അവ്യക്തം. എങ്കിലും അവ അവ്യക്തവുമല്ല.സ്വപ്നങ്ങളുടെ പുതപ്പും പുതച്ച്‌ കാലത്തിന്റെ ഓരത്ത്‌, ബാല്യത്തിന്റെ വിരലുകളില്‍ വിരല്‍കോര്‍ത്ത്‌, മഞ്ഞുകാലം കാത്തുനില്‍ക്കുകയല്ലോ!ഇടവഴികളുടെ വളവ...

ഓര്‍മയുടെ പരിസരങ്ങളില്‍

കവിത ഓര്‍മയുടെ പരിസരങ്ങളില്‍ ദിലി ഒരു പ്രഭാതത്തില്‍ഓര്‍മയിലെ നിബിഢവനങ്ങള്‍തെരുവുകളിലേക്ക്‌ സ്വതന്ത്രമായി. മലവെളളപ്പാച്ചിലെന്നപോലേ എല്ലാ ഇടവഴികളിലും അത്‌ പ്രവേശിച്ചു. മഴയില്‍ നനഞ്ഞ ഒരു ബാലികആട്ടിന്‍ കുട്ടിയും കടമണിക്കിലുക്കവുമായി വിശാലമായ ഒരു വയല്‍ക്കരയില്‍വലിയൊരു സൂര്യകാന്തിയായി തെളിയുന്നു. കൗമാര പ്രണയത്തിന്റെപല നിറമുളള മലഞ്ചെരിവിലൂടെ ഒരു കൂട്ടം പക്ഷികള്‍ പറന്നകലുന്നു. പലര്‍ചേര്‍ന്ന് ഒരുവളെ കോളേജിന്റെ വിജനപരിസരങ്ങളില്‍ വച്ച്‌ പിന്നെയും പിന്നെയും റാഗ്‌ ചെയ്യുന്നു. കാമ്പസ്‌ രാഷ്ട്രീയത്തില്‍ മരിച്ച കൂട്ടുകാരന്റെമരിക്കാത്ത അമ്മ ഈറന്‍ വസ്ത്രങ്ങളോദെക്ഷേത്രത്തിലെത്തുന്നു. വഴിപാടിനുള്ള രസീതുകാരനോട്‌ഒരു കിലോ ഇറച്ചി ചോദിക്കുന്നു. മരിച്ചുപോയ അത്മാക്കളുടെ കാറ്റ്‌ഇടനാഴിയില്‍ നിന്ന് കരണമുറിയിലെത്തുന്നു.വൈദ്യുതവിളക്കുകള്‍ അണയുന്നു. ഓര്‍മയുടെ അവസാനവൃക്ഷവുംകരിഞ്ഞതിനുശേഷമുള്ളസായാഹ്നം.രാത്രി. -ഇത്തരം ചിന്തകളാല്‍ബന്ധനസ്തനാക്കപ്പെട്ട ഒരാള്‍ എന്തു ചെയ്യും? ടിവി ഓണ്‍ ചെയ്യുമോ?ദേവാലയമുറ്റത്ത്‌ അപ്രത്യക്ഷനാകുമോ?

ഒാര്‍മയുടെ പരിസരങ്ങളില്‍

കവിത ഒാര്‍മയുടെ പരിസരങ്ങളില്‍ ദിലി ഒരു പ്രഭാതത്തില്‍ ഒാര്‍മയിലെ നിബിഢവനങ്ങള്‍തെരുവുകളിലേക്ക്‌ സ്വതന്ത്രമായി മലവെളളപ്പാച്ചിലെന്നപോലേഎല്ലാ ഇദവഴികളിലും അത്‌ പ്രവേശിച്ചു. മഴയില്‍ നനഞ്ഞ ഒരു ബാലിക ആട്ടിന്‍ കുട്ടിയും കദമണിക്കിലുക്കവുമായി വിശാലമായ ഒരു വയല്‍ക്കരയില്‍വലിയൊരു സൂര്യകാന്തിയായി തെളിയുന്നു. കൗമാര പ്രണയത്തിന്റെപല നിറമുളള മലഞ്ചെരിവിലൂടെ ഒരു കൂട്ടം പക്ഷികള്‍ പറന്നകലുന്നു. പലര്‍ചേര്‍ന്ന് ഒരുവളെ കോളേജിന്റെ വിജനപരിസരങ്ങളില്‍ വച്ച്‌ പിന്നെയും പിന്നെയും റാഗ്‌ ചെയ്യുന്നു. കാമ്പസ്‌ രാഷ്ട്രീയത്തില്‍ മരിച്ച കൂട്ടുകാരന്റെ മരിക്കാത്ത അമ്മ ഈറന്‍ വസ്ത്രങ്ങളോദെക്ഷേത്രത്തിലെത്തുന്നു. വഴിപാടിനുള്ള രസീതുകാരനോട്‌ഒരു കിലോ ഇറച്ചി ചോദിക്കുന്നു. മരിച്ചുപോയ അത്മാക്കളുടെ കാറ്റ്‌ഇദനാഴിയില്‍ നിന്ന് കരണമുറിയിലെത്തുന്നു. വൈദ്യുതവിളക്കുകള്‍ അണയുന്നു. അവസാനവൃക്ഷവുംകരിഞ്ഞതിനുശേഷമുള്ള സായാഹ്നം രാത്രി. -ഇത്തരം ചിന്തകളാല്‍ബന്ധനസ്തനാക്കപ്പെട്ട ഒരാള്‍ എന്തു ചെയ്യും? ടിവി ഓണ്‍ ചെയ്യുമോ ദേവാലയമുറ്റത്ത്‌ അപ്രത്യക്ഷനാകുമോ?