ബുധസംക്രമം 2
ബുധസംക്രമം
2 ബോധം
ഒരാളില്‍ ലിംഗബോധം ഉണ്ടാകുന്നത് എപ്പോഴാണ്‍?താന്‍ പുരുഷനാണെന്ന അല്ലെങ്കില്‍ സ്ത്രീയാണെന്ന അറിവ്.തീരെ ചെറുപ്പത്തില്‍ തന്നെ ആ അറിവ് ആരംഭിച്ചുവെന്നുവരാം.ചിലപ്പോള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ചുതന്നെ.ഒരാളിന്റെ ഓര്‍മകള്‍ ആരംഭിക്കുന്നത് എവിടെ നിന്നാവാം? മറവിയുടെ ആരംഭം എവിടെയാവാം? ആദ്യത്തെ ഓര്‍മയെയാണോ അതോ മറ്റൊരോര്‍മയെയാണോ ആദ്യത്തെ മറവി മായ്ച്ചുകളയുന്നത്?ഒരു മനുഷ്യനില്‍ അവശേഷിക്കുന്നതെന്താണ്‍?ആദ്യത്തെ ഓര്‍മയോ അവസാനത്തെ ഓര്‍മയോ അതോ ആഴത്തില്‍ പതിഞ്ഞ മറ്റൊരോര്‍മയോ?എന്റെ അഛന്‍ മരണക്കിടക്കയില്‍ കിടന്ന് അര്‍ധബോധാവസ്തയില്‍ ചിലതൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു.അവ്യക്തമായി. ഏതോ ഒരു പുളിമരത്തെക്കുറിച്ച്. അതിനെ മുറിക്കാന്‍ പാടില്ലെന്ന ദൈന്യമായ അപേക്ഷ.ആ പുളിമരമേതെന്ന് എനിക്ക് മനസ്സിലായില്ല.നിസ്സഹായനായി അഛന്‍ പറഞ്ഞു: " ആ പുളിമരം മുറിക്കരുത്. മുറിക്കുമോ?....."അഛന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അപേക്ഷിക്കുകയാണ്‍.അപ്പോള്‍ ആ പഴയ കണ്ണുകളില്‍ നീര്‍ത്തുള്ളികള്‍ ഉണ്ടായിരുന്നുവോയെന്ന് എനിക്ക് സംശയമുണ്ട്.അഛനെ കാണാനെത്തിയ വല്യഛന്‍ അഛന്റെ അപേക്ഷ കേട്ട് അമ്പരന്നു." നീ ആ പഴയ കാര്യങ്ങളൊക്കെ ഇപ്പോഴും ഓര്‍മിക്കുന്നുണ്ടോ?""ഏതു പഴയ കാര്യം?" ഞാന്‍ ചോദിച്ചു."അവന്‍ പറയുന്നത് ഞങ്ങളുടെ വീട്ടിന്റെ പടിഞ്ഞാറുവശത്തുനിന്നിരുന്ന പുളിമരത്തിന്റെ കാര്യമാണേ. അതവന്റെ പുളിമരമായിരുന്നു"ഏനിക്ക് അറിഞ്ഞുകൂടാത്ത ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു പുളിമരം എന്റെ മനസ്സില്‍ തെളിഞ്ഞു. അഛന്‍ അവ്യക്തമായി മാത്രം സൂചിപ്പിച്ച ആ പുളിമരത്തെ വലിയഛന്‍ എങ്ങിനേ തിരിച്ചറിഞ്ഞു? ഒരു പക്ഷേ ആ പുളിമരം അഛന്റെ ജീവിതത്തിലെ വലിയൊരു സാന്നിധ്യമായിരുന്നിരിക്കാം. " ആ പുളിമരത്തിനു എന്തുപറ്റി? ആരെങ്കിലും അതിനെ മുറിച്ചുവോ?" ഞാന്‍ വലിയഛനോട് ചോദിച്ചു.അദ്ദേഹം പല്ലില്ലാത്ത മോണകാട്ടി ചിരിക്കുക മാത്രം ചെയ്തു.ഒരു പക്ഷേ അക്കാര്യം വലിയഛന്റെ ഓര്‍മയിലുണ്ടാവില്ല.അഛന്റെ അവസാനത്തെ ഓര്‍മകളില്‍ ഒന്നാണത്.-പുളിമരം.ചില ഓര്‍മകള്‍ അങ്ങിനെയാണ്‍. നമ്മില്‍ പറ്റിപ്പിദിച്ച് കിടക്കും, ഇടവേളകളില്‍ ഉണരും. പിന്നെയും ഉറങ്ങും.അഛനെ സംബന്ധിച്ച് മറക്കാനാവാത്ത ഒന്നാവണം ആ പുളിമരം. മരണക്കിടക്കയിലും അഛനില്‍നിന്ന് വേര്‍പെടാത്ത ഒരു ഓര്‍മ.അതാണോ അഛന്റെ ജീവിതത്തിലെ ഏറ്റവും അഗാധമായ കാര്യം?അമ്മയെക്കാളും ഞങ്ങള്‍ മക്കളെക്കാളും, ദിവസവും സമയം തെറ്റാതെ ചെന്നെത്താറുണ്ടായിരുന്ന ഓഫീസിനെക്കാളും, അഛനുണ്ടായിരിക്കാനിടയുള്ള പ്രണയബന്ധങ്ങളെക്കാളും......ഓര്‍മകള്‍ അവ്യക്തമത്രേ. മറ്റു പലതും പോലെ ജീവിതത്തില്‍ ഇതും വിശദീകരണമില്ലാതെ തുടരുന്നു.

Comments