ഒാര്‍മയുടെ പരിസരങ്ങളില്‍

കവിത ഒാര്‍മയുടെ പരിസരങ്ങളില്‍ ദിലി

ഒരു പ്രഭാതത്തില്‍
ഒാര്‍മയിലെ നിബിഢവനങ്ങള്‍തെരുവുകളിലേക്ക്‌ സ്വതന്ത്രമായി മലവെളളപ്പാച്ചിലെന്നപോലേഎല്ലാ ഇദവഴികളിലും അത്‌ പ്രവേശിച്ചു.



മഴയില്‍ നനഞ്ഞ ഒരു ബാലിക
ആട്ടിന്‍ കുട്ടിയും കദമണിക്കിലുക്കവുമായി വിശാലമായ ഒരു വയല്‍ക്കരയില്‍വലിയൊരു സൂര്യകാന്തിയായി തെളിയുന്നു.
കൗമാര പ്രണയത്തിന്റെപല നിറമുളള മലഞ്ചെരിവിലൂടെ ഒരു കൂട്ടം പക്ഷികള്‍ പറന്നകലുന്നു.
പലര്‍ചേര്‍ന്ന് ഒരുവളെ കോളേജിന്റെ വിജനപരിസരങ്ങളില്‍ വച്ച്‌
പിന്നെയും പിന്നെയും റാഗ്‌ ചെയ്യുന്നു.
കാമ്പസ്‌ രാഷ്ട്രീയത്തില്‍ മരിച്ച കൂട്ടുകാരന്റെ മരിക്കാത്ത അമ്മ
ഈറന്‍ വസ്ത്രങ്ങളോദെക്ഷേത്രത്തിലെത്തുന്നു.
വഴിപാടിനുള്ള രസീതുകാരനോട്‌ഒരു കിലോ ഇറച്ചി ചോദിക്കുന്നു.
മരിച്ചുപോയ അത്മാക്കളുടെ കാറ്റ്‌ഇദനാഴിയില്‍ നിന്ന് കരണമുറിയിലെത്തുന്നു.
വൈദ്യുതവിളക്കുകള്‍ അണയുന്നു.
അവസാനവൃക്ഷവുംകരിഞ്ഞതിനുശേഷമുള്ള സായാഹ്നം രാത്രി.
-ഇത്തരം ചിന്തകളാല്‍ബന്ധനസ്തനാക്കപ്പെട്ട ഒരാള്‍ എന്തു ചെയ്യും?
ടിവി ഓണ്‍ ചെയ്യുമോ ദേവാലയമുറ്റത്ത്‌ അപ്രത്യക്ഷനാകുമോ?

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ