ഓർമ്മയും മറവിയും
കാറ്റില്‍ പറന്നു നടന്നവരൊക്കെയും
കാലത്തിലെങ്ങോ മിഴികള്‍ പൂട്ടി.
കാലമൊരാല്‍മരമായിരിക്കാം.
അല്ലെങ്കിലാല്‍ത്തറയായിരിക്കാം.
ആല്‍ത്തറച്ചോട്ടിലെ സന്ധ്യയില്‍
കൂടുന്ന കൂട്ടുകാരായിരിക്കാം.
എത്രയിലകള്‍ കൊഴിഞ്ഞു;
എത്ര പാവാടയുലഞ്ഞു!
അമ്പലത്തില്‍ നിന്നൊഴുകിയ നാദങ്ങള്‍,
അമ്പലമുറ്റത്തിലൊന്നിച്ചവര്‍,
ഓട്ടുമണിതന്‍ മുഴക്കം,
ബാങ്കുവിളികള്‍ നിറയ്ക്കുന്ന ശാന്തത,
ഒക്കെയുമന്തിച്ചുകപ്പുപോലെ.....
കാറ്റില്‍ പറന്നു നടന്നവരൊക്കെയും
കാലത്തിലെങ്ങോ മിഴികള്‍ പൂട്ടി.
മിഴികള്‍ പിടയുന്ന മിഴികള്‍;
നിലാവില്‍ പടരുന്ന കാട്ടുതീ,
ഒക്കെയും കാലതീരത്തിലൂടെ.....
Comments