ഡിസംബർ


ഡിസംബര്‍ വന്നല്ലോ.

മഞ്ഞു പരക്കുന്നു.

പഥികര്‍ മഞ്ഞുംമൂടി

നടന്നു പോകുന്നു.

പരസ്പരം കാണാ

വഴികളിലൂടെ

ചരിക്കയാണവര്‍.

ഇനി വരാനുണ്ട്

മനുഷ്യപുതന്‍റെ

പിറവിനാള്‍, പിന്നെ

പുതു വര്‍ഷത്തിന്‍റെ

ശൈത്യ ദിനങ്ങളും

ശീതം ഉറവയില്‍

താഴ്ത്താത്തിടങ്ങളും


എങ്കിലും ഡിസംബര്‍!

ശൈത്യത്തിന്‍ ദിനങ്ങള്‍.

നനവുമൂടിയ

വഴികളിലൂടെ

നടന്നിടാം ചില

പതിവു കാഴ്ച്ചകള്‍

മഞ്ഞില്‍ കുതിര്‍ന്നു

നില്‍പ്പതിന്നിടയില്‍

സ്വപ്നത്തിന്‍ പലതാം

വിത്തുകള്‍ വിതച്ച്

കാത്തിടാം.


ഡിസംബര്‍ കൂട്ടരേ

ഡിസംബറാണിനി!

Comments

Popular posts from this blog

പക്ഷിക്കുളം

ഉറുമ്പ്

ലിംഗാതീതം