ഉറുമ്പ്

ദൈവം നടന്ന വഴികളിലൂടെ  

ഒരു ഉറുമ്പ് സഞ്ചരിക്കുകയാണ്.

ശിരസില്‍ കിരീടവും 

പാദങ്ങളില്‍ പാദസരവും

മാറില്‍ പോര്‍ച്ചട്ടയുമണിഞ്ഞ ഒരുറുമ്പ്. 


മനസ്സിലെ സ്വപ്നങ്ങളില്‍ മേഘങ്ങളുണ്ട്.

ഏകാന്തതയില്‍ ചിറകടിക്കുന്ന പ്രണയമുണ്ട്.

മഴയിലും കാറ്റിലും ഓര്‍മ്മകളുണ്ട്.

പാതിവെന്ത പ്രതീക്ഷകളുണ്ട്.


ദൈവംനടന്ന വഴികള്‍ക്ക് 

നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യമുണ്ട്.

അനന്തതയുടെ ആഴവും ഉയരവുമുണ്ട്.

സ്വന്തം ചെറിയ ആയുസിന്‍റെ 

പരിമിതികളോര്‍മിക്കാതെ

ഒരുറുമ്പ് യാത്ര ചെയ്യുന്നു.


നാടും നഗരവും വെടിഞ്ഞ്

കൂട്ടും കുടുംബവും മറന്ന് 

ഏകാകിയും നിരാസക്തനുമായ ഒരുറുമ്പ്

സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ