മരണം
മരണം വരുന്നുണ്ട്
നീലനീലമാം പൂക്കൾ
വിടരുന്നുണ്ട്.
നിലാപ്പക്ഷികൾ
പാടുന്നുണ്ട്.
മരണം വരുന്നുണ്ട്
പർവതങ്ങളിൽ നിന്നും
കാറ്റു വീശുന്നുണ്ടല്ലോ;
കൊടുംകാറ്റിൽ
നക്ഷത്രം പിളരുന്നല്ലോ.
മരണം വരുന്നുണ്ട്
ചുംബനലഹരിയിൽ
മരണക്കിടക്കയിൽ
നഗ്നരാകുന്നു നമ്മൾ
മരണം വരുന്നുണ്ട്
നീലനീലമാം പൂക്കൾ
വിടരുന്നുണ്ട്.
നിലാപ്പക്ഷികൾ
പാടുന്നുണ്ട്.
മരണം വരുന്നുണ്ട്
പർവതങ്ങളിൽ നിന്നും
കാറ്റു വീശുന്നുണ്ടല്ലോ;
കൊടുംകാറ്റിൽ
നക്ഷത്രം പിളരുന്നല്ലോ.
മരണം വരുന്നുണ്ട്
ചുംബനലഹരിയിൽ
മരണക്കിടക്കയിൽ
നഗ്നരാകുന്നു നമ്മൾ
Comments