സഞ്ചാരം


സഞ്ചാരികളുടെയും 

സഞ്ചാരത്തിന്റെയും

കാലം അവസാനിച്ചിരിക്കുന്നു.

- ഉച്ചഭാഷിണിയിലൂടെ

ആരോ പറഞ്ഞു.

ഓരോരുത്തരായി 

സഞ്ചാരം അവസാനിപ്പിച്ചു.


ഇനി 

നിദ്രയുടെയും 

സ്വപ്നങ്ങളുടെയും കാലം.

- ഉച്ചഭാഷിണി പറഞ്ഞു.

എല്ലാവരും ഉറക്കം തുടങ്ങി.

വീടുകളില്‍ 

തെരുവുകളില്‍

തീവണ്ടികളില്‍

എല്ലായിടത്തും 

ഉറക്കവും സ്വപ്നം കാണലും!

പക്ഷികളും മൃഗങ്ങളുമൊക്കെ

നിദ്രപൂകി.

സ്വപ്നം കണ്ടു.


അപ്പോഴും 

ഉറങ്ങുന്നവര്ക്കി ടയിലൂടെ

ഒരാള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

നിദ്രയുടെയും 

സ്വപ്നങ്ങളുടെയും ഇടയിലൂടെ

ആവനാഴിയില്‍ നിന്ന്‍

വിക്ഷേപിക്കപ്പെട്ട അമ്പുപോലെ,

കാറ്റിലെ കരിയിലപോലെയും,

മൃതഭൂവിലെ യോദ്ധാവിനെപ്പോലെ,

മരിച്ച ശലഭത്തെപ്പോലെയും, 

രാത്രിപോലെ, 

പകല്‍ പോലെയും

അയാള്‍ സഞ്ചരിക്കുന്നു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ