പെണ്ണ്
രാവിലെ ആറുമണിക്ക്
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഞാന്‍ വന്നു.
അപ്പോള്‍ നീ ഉറങ്ങുകയായിരുന്നു.
ഇപ്പോള്‍ ഒന്നാം ഷിഫ്റ്റിനു നീ പോകേണ്ടതാണ്.
പക്ഷെ ഉണര്‍ന്നിട്ടില്ല.
ശാന്തനായി നീ ഉറങ്ങുന്നു.
ഒരു കുട്ടിയെപ്പോലെ.
ഷിഫ്റ്റുകള്‍ മാറിമറിയുന്നു.
നിന്നെ ഒന്ന് കാണാന്‍ കിട്ടുന്നില്ല.
വേണ്ട, നീ ഉണരണ്ട.
ഇന്ന് പകല്‍ നമുക്ക് ആഘോഷിക്കണം.
ഫാന്‍ കറങ്ങുന്നു.
നിന്‍റെ തലമുടി പാറുന്നു.
സ്വപ്നത്തില്‍ ചിരിക്കുന്നു.
പുതപ്പിനിടയില്‍ നിന്‍റെ ലിംഗം പുളയുന്നു.
ആരായിരിക്കും സ്വപ്നത്തില്‍..
അത് ഞാനായിരുന്നെങ്കില്‍.
ഒന്ന് മേല്‍ കഴുകി
പുതിയ ഉടുപ്പിട്ട്
ഉറക്കത്തിന് തയാറായി
ഞാന്‍ എന്‍റെ കട്ടിലില്‍ കിടന്നു.
പിന്നെ നിന്‍റെ കട്ടിലില്‍
നിനക്കൊപ്പം കിടക്കാന്‍ തോന്നി.
ഞാന്‍ നിന്നെ തൊട്ടപ്പോള്‍
നീയൊരു പെണ്ണായി.
ഞാന്‍ പുതപ്പിനുള്ളില്‍ കയറി.
നീ ഉണര്‍ന്നു തുടങ്ങി.
നിന്റെ ശരീരത്തിലെ ഓരോ ബിന്ദുവും
പെണ്ണാകുന്നത് ഞാന്‍ അറിഞ്ഞു.
ഞാന്‍ നിന്നെ ചുംബിച്ചു.
പാതിയുറക്കത്തില്‍ നീ തന്ന ചുംബനത്തില്‍
പാലപ്പൂ മണമുള്ള ഉമിനീരും
കാട്ടുതേനിന്‍റെ മധുരവും
കൂടിക്കലര്‍ന്നു .
രാത്രി
പുഴയില്‍
ഒന്നിച്ചൊഴുകുന്ന
രണ്ട് ഉതിര്‍ പൂക്കളെപ്പോലെ,
അല്ലെങ്കില്‍ അത്മഹത്യചെയ്ത
ഇണകളുടെ ശവങ്ങള്‍ പോലെ
ഞങ്ങള്‍ ഒഴുകി നീങ്ങി.
ആ പകല്‍ ഞങ്ങളുടെതായി,
ആ പകല്‍ മുഴുവനും.
....
Comments