പറന്നകലുന്ന ഡിസംബർ


പറന്നകലുകയാണ് ഡിസംബര്‍.

കൊഴിയുകയാണ് ഒരില.


വിരഹത്തിന്‍റെ മാസം.

പ്രണയമുഗ്ദ്ധതയുടെ മാസം.

സന്ധ്യകളുടെ മാസം.

തണുത്ത രാവുകളുടെയും.


ആകാശത്തിലൂടെ

തനിയെ പറന്നുപോകുന്ന പക്ഷി.

കരിയിലകള്‍ക്കിടയില്‍

മഞ്ചാടിക്കുരു തേടുന്ന കുട്ടി.

ഊരിവച്ച ഒറ്റപ്പാദസരം.

ഡിസംബര്‍.


ധനുമാസത്തിനെ പാതിവഴിയില്‍ വെടിഞ്ഞ്

മടങ്ങുമ്പോള്‍

ഉറയൂരിയ പാമ്പാണോ

വിധുരകാമുകനാണോ

മഞ്ഞില്‍ അദൃശ്യമായ താഴ്വരയാണോ

ആരാണ് നീ?


ഡിസംബര്‍!

നിന്‍റെ തണുത്ത വിരലുകളില്‍ സ്പര്‍ശിക്കുമ്പോള്‍

സ്നേഹത്തിന്‍റെ ചില്ലപോലെ

എവിടെയോ ഒരു മഴവില്ല് വിരിയുന്നു.

മറ്റെല്ലാം മാഞ്ഞുപോകുന്നു.


ഡിസംബര്‍

ഈ രാവില്‍ ഞാന്‍ നിന്നില്‍ ഉറങ്ങുന്നു.

ഡിസംബര്‍.........

ഡിസംബര്‍..........

....

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ