കാക്ക

അമ്മയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍

താഴ്വരയിലൂടെ ഞാന്‍ നടക്കുന്നു.

അകലെയൊരു വീട്ടില്‍ കറങ്ങുന്ന 

ഫാനിനെ ഞാന്‍ നോക്കിനില്ക്കുന്നു.

മധുരക്കൊഴുക്കട്ടകള്‍

ഓട്ടടകള്‍

മുള്ളില്‍ വാല്‍ കുടുങ്ങിയ കുരങ്ങന്‍റെ കഥ.

ഓര്‍മ്മിക്കാന്‍ പലതുമുണ്ട്.


അമ്മ കരയുകയാവുമോ.

അതോ ചിരിക്കുന്നുവോ.

ഒന്നും അറിയുവാന്‍ വഴിയില്ലല്ലോ.

കാക്ക മരക്കൊമ്പിലിരുന്ന്‍

എന്നെത്തന്നെ നോക്കുന്നു.

ഞാനും അമ്മയെത്തന്നെ നോക്കിനില്ക്കുന്നു..


കാക്ക കരയുന്നുവോ.

അതോ ചിരിക്കുന്നുവോ!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ