മരം


ഒരു വന്മരം ഉണ്ടായിരുന്നു.

മരച്ചോട്ടിൽ ചിലരൊക്കെ 

അന്തിയുറങ്ങാറുണ്ടായിരുന്നു.

മൂന്നു പേരുള്ള  ഒരു യാചകകുടുംബം,

അനാഥനായ ഒരു ഭ്രാന്തൻ, 

ചിലപ്പോൾ  ചില വഴിയാത്രക്കാർ, 

അങ്ങനെ ചിലരൊക്കെ.

മരത്തിൽ അനേകം  പക്ഷികളും വവ്വാലുകളും 

അണ്ണാന്മാരും താമസിച്ചിരുന്നു.

മരത്തിനു മുകളിൽ 

നക്ഷത്രങ്ങളും 

അതിനും മേലെ ആകാശവും ഉണ്ടായിരുന്നു.

എല്ലാവരും പരസ്പരം സ്നേഹിച്ചിരുന്നു .


ഒരു ദിവസം മരം മഴുവേറ്റുവീണു.

എല്ലാമെല്ലാം ഇല്ലാതെയായി

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ