ഭ്രമണം


മനസ്സിലെ പക്ഷികള്‍ പറക്കുന്നു,

ചിലക്കുന്നു,

പാതിരാവില്‍ ഉറങ്ങുന്നു,

നക്ഷത്രത്തെ പരതുന്നു.

കരയുന്നു, ചിലതെന്നാല്‍

കണ്ണുനീര്‍ വരുന്നില്ല.


ചിലപ്പോഴാ പക്ഷികള്‍

പറക്കുവാന്‍ മറക്കുമ്പോള്‍

ഇരുളിന്‍റെ ചിറകുകള്‍

പകലിനെ ഭരിക്കുന്നു.


പാതിരാവിലുറങ്ങുവാന്‍

കഴിയാതെ പിടയുമ്പോള്‍

പാതിവെന്ത കിനാവുകള്‍

ചില്ലകളിലുറങ്ങുന്നു.


മനസ്സില്ല, പക്ഷിയില്ല.

ചിലക്കാതെ, ഉറങ്ങാതെ

കരയാതെ, മറക്കാതെ

ഓര്‍മ്മയായി പടരാതെ,

കിനാവായി നിറയാതെ,

മഹാമൌനമുറയുന്നു.


ഹിമശൈത്യപഥങ്ങളില്‍

ഭ്രമണത്തിന്‍ മഹാശൈലം.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ