ചേരുവ


ഷോപ്പിംഗ്‌മാളിലെ പെണ്‍കുട്ടി കരയുന്നു.

ഫ്ലോറിലെ തിരക്കിനിടയില്‍ 

ആരും ശ്രദ്ധിക്കുന്നില്ല.


അവള്‍ ചിരിക്കുന്നു.

ഫ്ലോറിലെ തിരക്കിനിടയില്‍ 

ചിരി സ്വയം വിഴുങ്ങുന്നു.


അവള്‍ സ്വപ്നം കാണുന്നു.

കണ്ണിമകള്‍ അനങ്ങുന്നെങ്കിലും

ഏസിയിലെ തണുപ്പ് അതിനെ  ഉറയിക്കുന്നു.


ഷോപ്പിംഗ്‌മാളിലെ പെണ്‍കുട്ടി പ്രണയിക്കുന്നു.

മുഖംമൂടിയണിഞ്ഞ പാവകളും

ആടയാഭരണങ്ങളണിഞ്ഞ മാനിക്യുനുകളും 

അന്ധനേത്രങ്ങളോടെ പിന്നിലേക്ക് നടക്കുന്നു.


ഷോപ്പിംഗ്‌മാള്‍ ഒരു അത്ഭുതമാണ്.

അത്ഭുതത്തിന് പലതുണ്ട് ചേരുവകള്‍;

കറിയിലെ ചേരുവകള്‍ പോലെ .

ഷോപ്പിംഗ്‌മാള്‍ എന്ന അത്ഭുതത്തിലെ

പെണ്‍കുട്ടി എന്ന ചേരുവ

വെറും ചേരുവ മാത്രമാണ്.

രാവിലെ പ്രത്യക്ഷയാവുകയും

രാവില്‍ മായുകയും ചെയ്യുന്ന ഒന്ന്.

അത്രതന്നെ.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ