മൈഥിലി


അമ്മയുമൊത്ത് പാതാളത്തിലേക്കൊരു

തോണിയിലേറിത്തുഴഞ്ഞുപോയ് മൈഥിലി.

അപ്പോഴവിടെ പരന്ന കാറ്റില്‍ 

ലങ്കയുടെ ഗന്ധങ്ങളായിരുന്നു.

അമ്മയുടെ മടിയിലെ വിരഹത്തിരകളില്‍

കടയിന്നഗാധതയായിരുന്നു.

മൂര്‍ച്ഛച്ചയോര്‍മ്മയുടെ തീരങ്ങളില്‍

മാന്‍പേടയൊന്നൊരു സ്വപ്നമായി.

രാമനുമില്ല രാവണനുമില്ലയായോര്‍മ്മയില്‍

ലങ്കയെരിഞ്ഞോരാത്രിമാത്രം.


അമ്മയുമൊത്ത് പാതാളത്തിലേക്കൊരു

സ്വപ്നത്തിലേറി മറഞ്ഞുപോയ്‌ ശാരിക.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ