പറയാത്തവ
പറയാനേറെ നിനച്ചതു പലതും
പലരും പറയാറില്ലെന്നാല്‍
എവിടെപ്പോയാ പറയാവാക്കുകള്‍?
കണ്ടതു പലരും കാണാറില്ലാ,
കാണാക്കാഴ്ചകള്‍ എവിടെപ്പോയ്?
കേട്ടതുപലതും കേള്‍ക്കാറില്ലാ,
കേള്‍ക്കാനാദമതെവിടെപ്പോയ്?
**
ചുണ്ടില്‍ തുളുമ്പിയൊടുങ്ങിയ ചുംബനം,
ഇരുളില്‍ വീണു മറഞ്ഞൊരു നാണയം,
കിളികള്‍ വരാത്തൊരു കൂട്ടിലെ മുട്ടകള്‍,
പുണരാനേറെനിനച്ചയുടലുകള്‍,
മുങ്ങാന്‍ കൊതിച്ച പുഴകള്‍,
പാടാപ്പാട്ടുകള്‍,
ഉദിക്കാസൂര്യന്‍,
എവിടെപ്പോയവയോക്കെയും?
**
പറയാതൊഴിഞ്ഞ വാക്കേ നിന്‍റെ
പടവിലിരിക്കുകയാണിപ്പോള്‍.
ഗേറ്റുതുറന്നു നടന്നുവരുന്നു.
ആരാവാം അത്, വാക്കോ കാറ്റോ
കാലം തെറ്റിയ ഓര്‍മ്മകളോ!
**
Comments