മരം കുറേക്കാലം അങ്ങനെ കിടന്നു.


കടപുഴുകിയതറിയാതെ 

മരം കുറേക്കാലംഅങ്ങനെ കിടന്നു.

അതിന്‍റെ ചില്ലകളിലെ പക്ഷിക്കൂടുകളില്‍

പിന്നെയും പക്ഷികള്‍ രാവുകളിലണഞ്ഞു.

ചില്ലകളില്‍ പക്ഷികളും കുരങ്ങന്മാരും

പഴയപോലെ ജീവിതം തുടര്‍ന്നു .

കാറ്റ് അതിന്‍റെ  ചില്ലകളില്‍ വലം വച്ചു.

ഋതുക്കള്‍ പിന്നെയും മരത്തെ പുണര്‍ന്നു.

പിന്നെയും അതിന്‍റെ ചില്ലകള്‍ തളിര്‍ത്തു .

പൂവുകള്‍ വിരിയുകയും

സുഗന്ധം പരക്കുകയും ചെയ്തു.

എന്തിന്, മധുരഫലങ്ങള്‍ കായ്ക്കുകപോലുമുണ്ടായി.

അണ്ണാന്മാരും പക്ഷികളും കുരങ്ങന്മാരും

മനുഷ്യരുമൊക്കെ ആ മധുരം നുകര്‍ന്നു .


കടപുഴുകിയതറിയാതെ 

മരം കുറേക്കാലംഅങ്ങനെ കിടന്നു.

പിന്നെ ചില്ലകള്‍ കരിഞ്ഞു തുടങ്ങി.

പക്ഷികളൊഴിഞ്ഞ കൂടുകളില്‍

ഇരുള്‍ ഒറ്റയ്ക്കുറങ്ങി.

കാറ്റ് ചില്ലകളെ വലംവയ്ക്കാതെയായി.

തളിരുകള്‍ ഉണരാതെ,

പൂവുകള്‍ വിരിയാതെ

മരം കുറേക്കാലംഅങ്ങനെ കിടന്നു.


മരം കുറേക്കാലംഅങ്ങനെ കിടന്നു.

.....

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ