കണക്കെടുപ്പ്


നമ്മള്‍ സ്നേഹിച്ചവരുടെ

ഒരു കണക്കെടുത്താലോ?


അമ്മ മുതല്‍ തുടങ്ങാം.

അമ്മയെ സ്നേഹിച്ചിരുന്നോ?

ഉറപ്പിക്കാനാവില്ലല്ലോ.

കുഞ്ഞായിരുന്നപ്പോള്‍ സ്നേഹിച്ചിരുന്നു.

ഉറപ്പാണ്‌.

പിന്നെയോ?

സംശയങ്ങളും നിഴലുകളുമാണല്ലോ!


എങ്കില്‍ അടുത്തയാള്‍ ആര്?


പലരും വന്നു പോകുന്നു.

അച്ഛന്‍, ഉടപ്പിറപ്പുകള്‍,

അയല്‍പക്കക്കാര്‍, കൂട്ടുകാര്‍,

ആദ്യത്തെ കൂട്ടുകാരി,

മഞ്ചാടിക്കുരുക്കള്‍,

അമ്പലത്തിലെ ഉത്സവം,

പരീക്ഷപ്പേടി, 

അലച്ചിലുകള്‍.


ഓരോന്നും ഓരോക്കാലത്ത്

വന്നുപോയി.

വഴിപിരിഞ്ഞതും

വഴിതെറ്റിയതും

വഴിമുട്ടിയതുമായ

സ്നേഹങ്ങള്‍.


കണക്കെടുപ്പിന്‍റെ കളങ്ങളിലൂടെ

കാലത്തിന്‍റെ അടയാളംപോലെ

ഉറുമ്പുകളുടെ ജാഥ.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ