രാവ്


രാത്രി സ്വപ്നത്തിൽ 

ദുഖത്തിന്റെ ശയ്യയിൽ 

ഇഴയുന്ന സർപ്പത്തിനെക്കാണുമ്പോൾ

ഭ്രാന്തിന്റെ കവാടങ്ങൾ 

തുറക്കുന്നടയുന്നു.

പാതിരാപ്പൂക്കൾ  ഞെട്ടിയുണരു-

ന്നേകാന്തമാം പ്രണയം 

പിന്നേയും മൃതിവിട്ടുണരുന്നു.

പ്രഭാതം വിരിയുമ്പോൾ 

താഴ്വാരത്തിലൂടൊരു

ശവമഞ്ചം സ്വന്തം

ശയ്യതേടിപ്പോകുന്നു.

Comments