അകലെ


ഇരുട്ടില്‍ ആരോ എന്നെ സ്പര്‍ശിച്ചു.

മൃദുവായ ഒരു സ്പര്‍ശം.


കാട്ടുപൂക്കളുടെ മദഗന്ധം.

പാദസരത്തിന്‍റെ സംഗീതം.

മിന്നാമിനുങ്ങുകളുടെ നൃത്തം.

കാറ്റിലുലയുന്ന ഇരുട്ട്.


ഇരുട്ടില്‍ ആരോ എന്നെ സ്പര്‍ശിച്ചു.

എന്തോ സ്പന്ദിച്ചു.


ഘടികാരങ്ങളുടെ ചലനം നിലച്ചു.

ഇരുട്ട് കൂടുതല്‍ ഗാഡമായി.

ഉന്മാദത്തിന്‍റെ സംഗീതം ഉയര്‍ന്നു.

മനസ്സ് ഒരു ഇഴജന്തുവായി.


ഇരുട്ടില്‍ ആരോ എന്നെ സ്പര്‍ശിച്ചു.

സ്വപ്നങ്ങള്‍ ദീപ്തമായി.


അകലെ ബാല്യകാലം.

കൌമാരത്തിലെ കൊച്ചുമുറിവുകള്‍.

യൌവനത്തിലെ നിലക്കണ്ണാടികള്‍.

ഓരോന്നും ഉണര്‍ന്നെണീറ്റു.


പൊടുന്നനെ വെളിച്ചം പരന്നു.

ഞാന്‍ ചുറ്റും നോക്കി.

ഭീതിയും കൌതുകവും ഉന്മാദവും

ഇടകലര്‍ന്ന  നോട്ടങ്ങള്‍.


വെളിച്ചത്തില്‍ എല്ലാം മാഞ്ഞുപോയിരിക്കുന്നു.

ലോകം ഇരുട്ടായി മാറിയിരിക്കുന്നു.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ