താഴ്വരയില് ഒരു കുളമുണ്ട്. പക്ഷികളുടെ കുളം. ആ കുളത്തില് ജലമില്ല. പക്ഷികള് മാത്രം. കുളത്തിന്റെ പടവിലിരുന്ന് താഴേക്കുനോക്കിയാല് പക്ഷികള് തളംകെട്ടിക്കിടക്കുന്നത് കാണാം. കാറ്റടിക്കുമ്പോള് പക്ഷികളുടെ ഓളം. ഓളത്തില് ചിറകടികള്. പലനിറമുള്ള ചിറകുകള്. പക്ഷിപ്പാട്ടുകളുടെ സംഗീതം. വിരിഞ്ഞുപൊന്തുന്ന താമരകള് ജലസസ്യങ്ങള് എന്തിന് മത്സ്യങ്ങള് പോലുമുണ്ട്. ഒരിക്കല് ഞാന് ആ കുളത്തില് കുളിക്കാനിറങ്ങി. വളരെ ചെറിയ കുട്ടിയായിരുന്നു. അറിവില്ലാക്കാലം. കൂട്ടുകാരി കൂടെയുണ്ടായിരുന്നു. അവസാനത്തെ പടവില് ഞങ്ങള് ശങ്കിച്ചുനിന്നു. ചെറിയൊരു കാറ്റ് വന്നു. ഓളത്തിലുയര്ന്ന ഒരു പക്ഷിച്ചിറക് കാലുകളെ സ്പര്ശിച്ചു. മൃദുസ്പര്ശം.. പിന്നെയോരോളത്തില് പക്ഷിക്കൊക്കാണ് സ്പര്ശിച്ചത്. എത്ര മധുരതരം. ഞങ്ങള് കുളത്തിലിറങ്ങി ആഴത്തിലേക്ക്, കൂടുതല് ആഴത്തിലേക്ക്, അഗാധമായ ആഴങ്ങളിലേക്ക്. ആദ്യം പക്ഷിചിറകുകളുടെ ആര്ദ്രസ്പര്ശങ്ങള് പിന്നെ പക്ഷി ശരീരങ്ങളുടെ സ്നേഹവിന്യാസങ്ങള്. ഒടുവില് പക്ഷിസ്വപ്നങ്ങളുടെ ആഗാധമായ നിശ്ശബ്ദത. ഞങ്ങള് വെറും കുട്ടികള്. ഒന്നുമറിയാത്ത കാലം. പുറത്തെത്തിയ ഞങ്ങള് പൂക്കളുടെ മണമുള്ളവരായിരുന്നു. പക്...
ദൈവത്തിന്റെ പുസ്തകശാലയിലൂടെ ഒരു ഉറുമ്പ് സായാഹ്നസവാരിക്കിറങ്ങി. പുസ്തകശാലയുടെ വൈവിദ്ധ്യവും വൈപുല്യവും ഏകാന്തതയുമൊന്നും ഉറുമ്പിന് അറിയില്ലായിരുന്നു. അന്നത്തെ യാത്ര വിരസമായെന്ന വിലയിരുത്തലോടെ ഉറുമ്പ് മാളം പൂകി. മാളത്തിന്റെ മൂലയില് വെളിച്ചത്തിന്റെ ഒരു ചില്ല ദീപ്തമായത് അന്നുമുതലാണ്. ഉറക്കത്തെ സ്വപ്നങ്ങള്കൊണ്ട് പുതപ്പിക്കുമ്പോള് പുതിയ ഒരുകൂട്ടം മിന്നാമിനുങ്ങുകളെന്ന് ഉറുമ്പ് വെറുതെ പിറുപിറുത്തു. പിന്നെ ഉറങ്ങിപ്പോയി. വെളിച്ചത്തിന്റെ ആ ചില്ല എത്രയോകാലം ഉറുമ്പിനും മാളത്തിനും കാവല് നിന്നു. അതൊന്നും ആരും ശ്രദ്ധിച്ചില്ല. കാലങ്ങള് കഴിഞ്ഞ് ഉറുമ്പ് മരിച്ചു. അതോടെ വെളിച്ചത്തിന്റെ ആ ചില്ല ഇല്ലാതായി. മാളത്തിലെ മറ്റുറുമ്പുകള് ഇതൊന്നും ശ്രദ്ധിച്ചില്ല. വറുതിക്കാലത്തിനുള്ള തയാറെടുപ്പിന്റെ തിടുക്കത്തിലായിരുന്നു അവര്.
അവരൊക്കെ വലിയ കവികളും ബുദ്ധിജീവികളും ആയിരുന്നു. വട്ടമിട്ടിരുന്ന് അവര് ‘വലിയ’ കാര്യങ്ങള് പറഞ്ഞു. അവരുടെ കാര്യങ്ങള്. പണ്ട് വിപ്ലവം കൊണ്ടുവരാന് പെട്ട പാടുകള്! എഴുതിയ പോസ്റ്ററുകള്! ലിറ്റില് മാഗസീനുകള്. ‘ഇപ്പോഴതുമാതിരിയൊന്നുമില്ല.’ കേട്ടുകൊണ്ടിരുന്ന ഒരു കുട്ടി പറഞ്ഞു: ‘തീപ്പെട്ടിയില്ലാതൊരു വീടുമില്ല.’* മുതിര്ന്ന, ബുദ്ധിജീവിയല്ലാത്ത ഒരാള് ചോദിച്ചു: “ആ പരിശ്രമങ്ങള്ക്കിയില് ജീവിതം വീണുടഞ്ഞ ചിലരുണ്ട്. അവര് എവിടെ? തോറ്റവരും ജയിച്ചവരും പറയുന്ന കഥകള് ഒന്നുതന്നെയാവില്ല. ഒരേ പക്ഷത്തില്ത്തന്നെ തോറ്റവരും ജയിച്ചവരും ഉണ്ടാവുമ്പോള് പ്രത്യേകിച്ചും.” ആത്മരതിയില് അഭിരമിക്കുന്നവര് അത് കേട്ടില്ല. സാധാരണഭാഷ അവര്ക്കു മനസ്സിലാവില്ല. അവരുടേത് കോഡുഭാഷ. അവര് എന്നും സംസാരിച്ചിരുന്നത് കോഡുഭാഷയില് മാത്രം! ഇതൊക്കെ കണ്ടും കേട്ടും നിന്ന ഒരു കുട്ടി പറഞ്ഞു: ‘ക്ലാസ്സ്മേറ്റ് സിനിമപോലെ!’ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ *ഒരു നാടന് ശീല്: “തീപ്പെട്ടിയില്ലാത്തതിനാല് ജനങ്ങള്ക്കേര്പ്പെട്ട കഷ്ടം പറയാവതല്ല. ഇപ്പോഴതുമാതിരിയൊന്നുമില്ല. തീപ്പെട്...
Comments