അത്
അത്
...........
അറുത്തുമാറ്റപ്പെട്ട ഒരവയവം,
അതിന്ന് എനിക്കരികിൽ വന്നിരുന്നു.
കോട്ടമൈതാനത്തിലൂടെയുള്ള
പ്രഭാത നടത്തക്കിടയിലായിരുന്നു ഞാൻ.
എനിക്കു പ്രിയപ്പെട്ട ആ അവയവം
എനിക്കു പിന്നിലായി
ചിലപ്പോൾ മുന്നിലായി
ഇടതുവശത്തൂടെ,
വലതു വശത്തൂടെ,
അകലെയായി ,
ചിലപ്പോൾ വളരെ അടുത്തു കൂടി
അങ്ങനെ നടന്നുകൊണ്ടിരുന്നു
.
മറ്റൊരു ലോകത്തുകൂടി അതും
ഈ ലോകത്തു കൂടി ഞാനും.........
***********************
Comments