രാവിലെ വന്ന കുരുവി

ഇന്ന് രാവിലെ എന്‍റെ വീട്ടുമുറ്റത്ത്

ഒരു കുഞ്ഞു കുരുവി പറന്നെത്തി.

വാതില്‍ തുറന്നു ചെന്നെത്തിയ എന്നെ

ആദ്യനോട്ടത്തില്‍ തന്നെ അത് തിരിച്ചറിഞ്ഞു.

ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും

എനിക്കും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല.


ഞങ്ങള്‍ താണ ഒച്ചയില്‍ സംസാരിച്ചു.

മറ്റാരും അറിയണ്ട.

പേപ്പര്‍കാരന്‍ വന്നപ്പോള്‍ അത് 

മരത്തിലെ ഇലകളിലൊളിച്ചു.

അയാള്‍ പോയപ്പോള്‍ പിന്നെയും അരികില്‍ വന്നു.


ഭാര്യ വാതില്‍ തുറന്നുവന്നപ്പോള്‍

അയ്യോ ചേച്ചി വന്നെന്നു പറഞ്ഞ്

പരിഭ്രമത്തോടെ അത് പറന്നുപോയി.


ആകാശത്തിലൂടെ വെറും പറവ മാത്രമായി

അത് പറന്നു മറഞ്ഞു.

ഞാന്‍ വെറും മനുഷ്യനായി 

വീട്ടിനുള്ളിലേക്ക് അപ്രത്യക്ഷനായി.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ