അമ്മ

 അമ്മ

ചെടികൾക്ക്‌ തടമെടുക്കുമ്പോൾ

മുറ്റമടിക്കുമ്പോൾ 

ഗേറ്റ് പെയിന്റ്  ചെയ്യുമ്പോൾ 

വെറുതെ  വെയിലത്ത്  നിൽക്കുമ്പോൾ 

അമ്മയെ ഓർമിക്കുന്നു.

അമ്മ ഇതിനകം എത്ര തവണ 

ഓടിവന്ന് അസ്വസ്ഥയായി 

പണി മതിയാക്കാൻ പറഞ്ഞു വഴക്കിട്ടേനെ 

ഇപ്പോൾ അമ്മയില്ല 

കലഹങ്ങളില്ല

മുറ്റത്തെ വെയിലത്തു

ഞാൻ മാത്രം.

Comments

Popular posts from this blog

പക്ഷിക്കുളം

ഉറുമ്പ്

വലിയവർ