കാലം

തണലും കരിയിലകളും വീണ ഇടവഴി 

മദ്ധ്യാഹ്നം.

ബസ്സിറങ്ങി വീട്ടിലേക്കു നടക്കുന്നു രണ്ടുപേർ.

നീ മുന്നിൽ

ഞാൻ പിന്നിൽ 

കാറ്റു വീശുന്നു 

കരിയിലകൾ കൊഴിയുന്നു

ഇടവഴിയിൽ വിജനത

ഓളമിട്ടുയരുന്നു.


നാൽപ്പതുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

എങ്കിലും ഇപ്പോളീ സായാഹ്നത്തിൽ 

എന്നിലേക്കു വീശുന്നാ മദ്ധ്യാഹ്നത്തിലെ കാറ്റ്.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ