ഓർമ്മ
ഓർമ്മ
......
പടരാതൊഴിഞ്ഞ
പഴയൊരു ചുംബനം
അതിന്നു വീണ്ടും
കണ്ടൂ ഞാൻ.
വെയിലിൽ, ചന്തയിൽ
അവൾ നില്ക്കുന്നു
നിറമില്ലാത്തൊരു
നിഴൽ പോലെ..
നരകളിലൂടെവിരലോടിച്ച്
കാറ്റും കാലവുമലയുന്നു
പടരാതൊഴിഞ്ഞ
ചുംബനമേ നിൻ
പടവിലിരിക്കുകയല്ലോ ഞാൻ .
വെയിലിൽ, ചന്തയിൽ
അവൾ നില്ക്കുന്നു
നിറമില്ലാത്തൊരു
നിഴൽ പോലെ..
............
Comments