പിന്നെയും



പിന്നെയും ചുംബിക്കുമ്പോള്‍

പകലായിരുന്നോ രാത്രിയോ,

അതോ സന്ധ്യയോ?

ചുണ്ടുകള്‍ അത്ര ആര്‍ദ്രമല്ല.

മുഖം മസൃണവുമല്ല.


എങ്കിലും പൂങ്കാറ്റ് ഉണ്ടായിരുന്നു.

പക്ഷികള്‍ പാടുന്നുണ്ടായിരുന്നു.

വാതില്‍പ്പാളി മെല്ലെ ആടിക്കൊണ്ടിരുന്നു.

കിടക്കയിലെ ചുളിവുകള്‍ നിവര്‍ന്നു. .


പിന്നെയും ചുംബിച്ചപ്പോള്‍

പണ്ടത്തെപ്പോലെ വിരലുകള്‍ വിറച്ചില്ല.

മെല്ലെ ആ തലമുടി തഴുകിയെന്നു മാത്രം.

പെട്ടെന്ന്‍ മൊബൈല്‍ ഒച്ചവച്ചു;

വലിയ ശബ്ദത്തില്‍.


അങ്ങനെ ആ ചുംബനം അവസാനിച്ചു.

ആരും അറിയാതെ, 

ആരോടും ഒന്നും പറയാതെ.

പിന്നെയും കുറച്ചുനേരം കൂടി

ഒരുകാറ്റ് തിരശ്ശീലയില്‍ വട്ടം ചുറ്റി.

ഒരു കുരുവി മുറ്റത്ത് തത്തിക്കളിച്ചു.

ക്രമേണ എല്ലാം മാഞ്ഞുപോയി.

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ