പ്രണയിനിയുടെ ലോകം
പ്രണയിനിയുടെ നാട്ടില്‍
പറവകളെന്തിന്!
കാറ്റില്‍പ്പറക്കുന്ന ആ തലമുടികള്‍
പറവകളല്ലേ!
*
പ്രണയിനിയുടെ നാട്ടില്‍
നക്ഷത്രങ്ങള്‍ വേണ്ട.
കണ്ണുകള്‍ നക്ഷത്രങ്ങള്‍.
*
ഹാ...ഹാ...
കാറ്റുവേണ്ട
മരം വേണ്ട
മലകള്‍ വേണ്ട
കാടോ സമുദ്രമോ വേണ്ട.
അഗ്നി വേണ്ട.
വാക്ക് വേണ്ട.
മണലോ സിമന്റോ വേണ്ട.
മേല്ക്കൂ ര വേണ്ട.
ആകാശം വേണ്ട.
ഊണ് വേണ്ട
ഉറക്കം വേണ്ട
രാത്രിയോ പകലോ വേണ്ട.
ഹാ...ഹാ...ഹാ...
*
പ്രണയിനിയുടെ ശയ്യയില്‍
ചുംബനം പോലും
കൊഴിഞ്ഞവീണ ഇല.
*
ഏകാന്തതയുടെ മുനയില്‍
ഒറ്റനാളമായി
ഞങ്ങള്‍ സ്പന്ദിക്കുന്നു.
****************************
Comments