മിന്നാമിനുങ്ങുകൾ
പ്രണയാലസ്യത്തോടെ
ഇരുളിന്‍റെ കല്‍പ്പടവുകളില്‍
ഒറ്റക്കിരിക്കുകയായിരുന്നു അവള്‍.
**
ഒരു കൂട്ടം മിന്നാമിനുങ്ങുകള്‍
പറന്നുവന്നു.
അവ അവളുടെ തലമുടിയെ പൊതിഞ്ഞു.
പ്രണയത്തിന്‍റെ കിരീടവും പേറി
അവള്‍ ഇരുളില്‍ കാത്തിരുന്നു.
മിന്നാമിനുങ്ങുകള്‍
അവളുടെ മാറില്‍ മാലകളായി.
അവള്‍ക്ക് കൈവളകള്‍ ചാര്‍ത്തി.
പലതരം ആഭരണങ്ങളായി
അവ അവളെ അലങ്കരിച്ചു.
അവള്‍ക്ക് ചുറ്റും നൃത്തം ചെയ്തു.
അവളുടെ കൈകാലുകള്‍
വെളിച്ചം കൊണ്ട് കഴുകി.
വെളിച്ചം കൊണ്ട് തുവര്‍ത്തി .
കുഞ്ഞരുവിയായി
അവള്ക്കവരികിലൂടെ ഒഴുകി.
മരമായി അവള്‍ക്ക് കാറ്റ് വീശി.
മിന്നാമിനുങ്ങുകളും അവളും മാത്രമായി.
**
രാത്രിയില്‍ നിദ്രയില്‍
അവര്‍ അവളെ എടുത്തുയര്‍ത്തി.
മിന്നാമിനുങ്ങുകളുടെ കൂട്ടം
ആകാശത്തിലേക്ക് പറന്നുപോയി.
ഒരു വേണ്മേഘത്തിന്‍റെ മറവില്‍വച്ച്
അവള്‍ ഇല്ലാതായി.
മിന്നാമിനുങ്ങുകളുടെ കൂട്ടം
കുറേക്കൂടി വലുതായി.
***********************************
Comments