ചിറകില്ലാത്ത കുരുവി

ഒരു സന്ധ്യയില്‍....

ഒരു മിനാരത്തില്‍......

നിറമുള്ള ഒരു മേഘക്കീറ് വിരുന്നുചെന്നു.

മിനാരത്തിലെ കുരുവി

സ്വന്തം ചിറക് ഊരിവച്ച്

മേഘത്തിന്‍റെ ചിറകിലേറി

ആകാശത്തിലേക്ക് യാത്രയായി.


മിനാരം കുരുവിയെ കാത്തിരുന്നു.

ചിറകുകള്‍ കുരുവിയെ കാത്തിരുന്നു.


പിന്നെയൊരു രാത്രിയില്‍

ഒരു മിന്നല്‍പ്പിണര്‍

കുരുവിയെ മിനാരത്തിലെത്തിച്ചു.

ഇപ്പോള്‍ ചിറക് പാകമാകുന്നില്ല.

മിനാരം സ്നേഹത്തിന്‍റെ വിരലുകള്‍ കൊണ്ട്

കുരുവിയെ ഉഴിഞ്ഞുകൊണ്ടിരുന്നു.


ചിറകില്ലാത്ത കുരുവിക്ക്

മിനാരം ചിറകായി മാറുന്നു!


പകലുകളും രാവുകളും

ശാന്തമായി ഒഴുകുന്നു.

Comments