വരും


പഴയ കൂട്ടുകാർ 

ചിലർ മരിച്ചുപോയ്‌.

ചിലർ പിരിഞ്ഞുപോയ്‌ .

ചിലർ എവിടെയെന്നറിയില്ല.

മരിച്ചുപോയച്ഛൻ,

മരിച്ചുപോയമ്മ.

മരിച്ചുപോയ്‌ പല പ്രതീക്ഷകൾ ,

നീല വെളിച്ചങ്ങൾ.


പലർ  മരിച്ചെന്റെ പരിചിതർ; 

ചിലരത്ര പരിചിതരല്ല.

പ്രണയമേ നീയും മരിച്ചുപോയല്ലോ.

ഇടവഴികൾ, 

വയൽപ്പരപ്പുകൾ,

നിറമിഴികളിൽ തുളുമ്പിയ സ്നേഹം;

പലതുമങ്ങനെ മറഞ്ഞുപോയല്ലോ.


വരില്ലവയൊന്നും

എനിക്കറിയാമാ പരമാർത്ഥം.

എന്നാൽ തുറന്നിടുന്നു ഞാൻ കവാടങ്ങൾ;

വരുംവരുമെന്ന പ്രതീക്ഷയോടേവം

മരണതീരത്തിൽ തെരയുന്നതാരെ!  

...

Comments