കാറ്റും പുഴയും
കാറ്റും പുഴയും ഒരുപോലെയാണ്.
രണ്ടും ഒഴുകിക്കൊണ്ടിരിക്കും.
ഒരിടത്തും അത് തളംകെട്ടില്ല
ആരെയും അത് കാത്തുനില്ക്കി ല്ല.
പുഴയോരത്ത് ആരൊക്കെ കാത്തുനിന്നു.
പുഴ കടന്ന്‍ ആരൊക്കെ മരുകരപ്പോയി!
പുഴയോ കടത്തുകാരനോ
കണക്കൊന്നും ഒരിടത്തും കരുതിവച്ചില്ല.
കാറ്റ് വലംവച്ച പാതകള്‍
കാറ്റിലുലഞ്ഞ കമാനങ്ങള്‍
കാറ്റിലുലയാത്ത ദീപനാളങ്ങള്‍
കാറ്റിന്‍റെ കഥകള്‍ക്ക് ഭാഷ വേണ്ട.
കാലത്തിലൂടെ പുഴ ഒഴുകുന്നു
പുഴയിലൂടെ കാലവും ഒഴുകുന്നു.
തെരുവിലൂടെ കാറ്റ് കടന്നുപോകുന്നു
കാറ്റില്‍ തെരുവ് കാലത്തെ കണ്ടെടുക്കുന്നു.
പുഴയില്‍ ഒരു കടത്തുവഞ്ചി
വഞ്ചിയില്‍ രണ്ടു സഞ്ചാരികള്‍
കടത്തുകാരന്‍റെ പാട്ട്
കാലത്തിന്‍റെ അപാരദൂരങ്ങള്‍.
കാറ്റിനെ മുറിച്ചു പായുന്ന തീവണ്ടി
തീവണ്ടിയിലെ സഞ്ചാരികള്‍
ചെറുതും വലുതുമായ നഗരങ്ങള്‍
കാലസ്പര്‍ശം പുരണ്ട ദൃശ്യങ്ങള്‍.
പുഴയിലൂടെ കാറ്റ് കടന്നുപോകുന്നു.
പുഴയെ കാറ്റ് വലംവയ്ക്കുന്നു.
പുഴയില്‍ വീണ് കാറ്റ് ഒഴുകുന്നു.
പുഴയും കാറ്റും കലരുന്നു.
കാറ്റിന്‍റെ വളവുകളില്‍ പുഴ കാത്തുനില്‍ക്കുന്നു.
കാറ്റിന്‍റെ താഴ്വരയില്‍ പുഴ പാട്ടുപാടുന്നു.
കാറ്റിന്‍റെ കയങ്ങളില്‍ പുഴയുടെ നിശബ്ദത
കാറ്റും പുഴയും ഒന്നാകുന്നു.
Comments