നിറങ്ങൾ

നിറങ്ങളിലുണ്ട് പല കാര്യങ്ങളും.


അവന്‍ അവള്‍ക്കൊരു നീല ഓറഞ്ച് കൊടുത്തു.

അവള്‍ ചോദിച്ചു:

“ഇതിനെ ഞാന്‍ എന്തു വിളിക്കും?

ഓറഞ്ച് എന്ന് വിളിച്ചാല്‍ 

നിറത്തോടുള്ള വഞ്ചന.

നീല എന്ന വിളിയാകട്ടെ

സംവേദനം സാധ്യമാക്കുന്നതുമില്ല.”


സ്വര്‍ണ്ണവര്‍ണ്ണമുള്ള വവ്വാലുണ്ടോ?

കറുത്ത നിറമുള്ള പൂവുകളുണ്ടോ?

പച്ചനിറമുള്ള നക്ഷത്രമുണ്ടോ?

മഞ്ഞക്കടലുണ്ടോ; നീല മുകിലുണ്ടോ?


ഇല്ലെന്നെങ്ങനെ പറയും.

ഉണ്ടെന്നും പറയാന്‍ വയ്യ!


പച്ച രാത്രികളില്‍

ചുകന്ന കാറ്റ് വീശുമ്പോള്‍,

ചാരനിറമുള്ള ഇടവഴികളില്‍

മഞ്ഞ മധ്യാഹ്നങ്ങളുലാത്തുമ്പോള്‍

ചോരനിറമുള്ള സംഗീതം

വയലറ്റ് സന്ധ്യയില്‍ മുങ്ങുമ്പോള്‍,

വെളുത്ത ചുംബന മുദ്രകള്‍ പതിഞ്ഞ

പച്ചക്കവിള്‍ത്തടങ്ങള്‍

ഊതനിറമുള്ള നിശബ്ദതയുടെ

കറുത്ത നദിയില്‍ മുങ്ങുന്നു.


നിറങ്ങള്‍ക്ക്  പലതും പറയാനുണ്ട്;

സത്യവും കളവും!

നിറമുള്ളതും നിറങ്ങള്‍ വാര്‍ന്നു പോയതും!

Comments

Popular posts from this blog

അലങ്കാരം

ഉറുമ്പ്

മരത്തിലെ പുഴ